പറയാന്‍ മറന്ന വാക്കുകള്‍ ..
എഴുതാന്‍ മറന്ന വരികള്‍....
കണ്ടു മറഞ്ഞ സ്വപ്നങ്ങള്‍......
എല്ലാം കുറിച്ചിടാനൊരിടം !
അതാണീ ബ്ലോഗ്.

Friday, May 30, 2014

നീർമാതളങ്ങൾ ഇനിയും പൂക്കുമായിരിക്കാം ...
എന്നാൽ നീലാംബരിയുടെ നികത്താനാകാത്ത
നഷ്ടത്തിന് നാളെ അഞ്ചു വർഷം തികയുന്നു....

Saturday, May 24, 2014

പെന്റുലം

ഞാൻ  ഒരു ക്ളോക്കിന്റെ പെന്റുലമായിരുന്നു
 ചാഞ്ചാടിക്കൊണ്ടിരുന്ന പെന്റുലം ...........


ജീവനില്ലാത്ത........
മനസ്സില്ലാത്ത..........
സ്വയം ചലിക്കാനാകാത്ത വെറും  ...............

ശാപമോക്ഷത്തിനായി കാത്തിരുന്ന 
അഹല്യയെ പ്പോലെ ഞാൻ കാത്തിരുന്നു.......
അവന്റെ വിരൽ സ്പർശത്തിനായി.

എന്റെ കണ്ണിലൂടെ ഒഴുകിയത് കണ്ണീരായിരുന്നില്ല
എന്റെ ഹൃദയ രക്തമായിരുന്നു.


ജന്മാന്തരങ്ങൾക്കിപ്പുറമുള്ള സമാഗമം.....!
നിമിഷങ്ങൾ മാത്രമായിരുന്നു  ആയുസ്സ്.


എന്റെ മനം തുടിച്ചു......ഒരു തലോടലിനായി
എന്റെ മോക്ഷത്തിനായി........പക്ഷെ,
ആ വിരൽ സ്വതന്ത്രമായിരുന്നില്ല...


പങ്കു വയ്ക്കലിന്റെ  വേദന  ആദ്യമായി അനുഭവിച്ചു.
സപത്നി വ്രതത്തിന്റെ കാഠിന്യമറിഞ്ഞു ....
രണ്ടാമൂഴക്കാരനായ വായു പുത്രന്റെ വേദനയറിഞ്ഞു...


പക്ഷെ ഞാൻ വെറും പെന്റുലം മാത്രമാണ്.................
ജീവനില്ലാത്ത........
മനസ്സില്ലാത്ത.........
സ്വയം ചലിക്കാനാകാത്ത വെറും  ...............

Sunday, May 4, 2014

വെള്ള പേപ്പർ ...........
ചായങ്ങൾ ധാരാളം .................................
പക്ഷെ ചിത്രങ്ങൾക്ക് മങ്ങലുണ്ട് ..............
മനസ്സിനുള്ളിൽ ഒരു മൂടൽ മഞ്ഞ് ............

സമുദ്രത്തിന്റെ അഗാധത ഞാൻ അറിയുന്നു...............
അതിലെ ഇരുട്ടും അതിന്റെ തണുപ്പും  ഞാൻ അറിയുന്നു...
അവയെ ഞാൻ ഇഷ്ടപ്പെടുന്നു......
സ്നേഹിക്കുന്നു................
എന്റെ എകാന്തതക്ക്‌ അതേ ഭാവങ്ങളായിരുന്നു .........

എന്റെ സ്വപ്നങ്ങൾ മഞ്ഞു പോലെ തണുത്തവയായിരുന്നു........
വൈദ്യുത ദീപങ്ങളാൽ  മലിനമാകാത്ത 
ഒരു ഉൾ നാടൻ ഗ്രാമത്തിലെ സന്ധ്യ  പോലെ.........
അവയിൽ ചായങ്ങൾ ചാലിക്കുവാൻ ഞാൻ ഇഷ്ടപ്പെട്ടില്ല.......


മഴ..................
അതിന്റെ ആർത്തലച്ച ശബ്ദം..........
എന്റെ തേങ്ങലുകൾ അവയിലലിഞ്ഞു..............
മഴത്തുള്ളികൾ എന്റെ മിഴികളെ കഴുകിയിറക്കി........... 

മഴ ശമനമില്ലാതെ തുടരുമ്പോൾ അതിൽ അലിഞ്ഞ് തീരാൻ മോഹിക്കുകയാണ് എന്റെ മനസ്സ് .
മഴത്തുള്ളികളുടെ മരവിപ്പിക്കുന്ന തണുപ്പിൽ എന്റെ ദുഖങ്ങളെ പൂഴ്ത്തി വച്ച്  ഇരിക്കുവനാണ് എനിക്ക് ഇഷ്ടം .
മരം കോച്ചും മഴയത്ത്  നിന്റെ കൈയും പിടിച്ച് ഒരു കൊച്ചു കുട്ടിയെ പോലെ ......
ഓടി നടക്കാൻ കൊതിക്കുകയാണ് എന്റെ മനസ്സ് 

Friday, March 11, 2011

New pay revision software for Kerala

anew simple pay revision sftware released in the website of Palakkad dist. committee of Kerala NGO Union.It can be downloaded from the site sites.google.com/site/ngounionpalakkad

Wednesday, December 17, 2008

ജയം മുരളിയുടെ മാത്രമോ?

ഗ്രഹണ സമയത്തെ ഞാഞ്ഞൂലുകളെപ്പോലെ കേരളത്തിലെ മുഴുവന്‍ മാര്‍ക്സിസ്റ്റ് വിരുദ്ധരും മുരളിജയം ആഘോഷിക്കുന്നതിന്‍റെ തിരക്കിലാണ്.സത്യത്തില്‍ വര്‍ഗീയതക്കും പണാധിപത്യത്തിനും കൈകോര്‍്ക്കുവാനുള്ള ഒരു മറ ഒരുക്കുക മാത്രമാണ് ഈ മാന്യ ദേഹം ചെയ്തത്.അതു കൊണ്ടു തന്നെയാണ് മാധ്യമ ലോകം മുരളിക്ക് ഇത്ര പ്രാധാന്യം കൊടുക്കുന്നതും.വളരെക്കാലമായി ഇക്കൂട്ടര്‍ മനസ്സില്‍ കൊണ്ടു നടന്നിരുന്ന ഒരു ഫോര്മുലക്കാണ് ഷൊര്ണുരില്‍ ജന്മം കൊടുത്തത്.