വെള്ള പേപ്പർ ...........
ഒരു ഉൾ നാടൻ ഗ്രാമത്തിലെ സന്ധ്യ പോലെ.........
അവയിൽ ചായങ്ങൾ ചാലിക്കുവാൻ ഞാൻ ഇഷ്ടപ്പെട്ടില്ല.......
ചായങ്ങൾ ധാരാളം .................................
പക്ഷെ ചിത്രങ്ങൾക്ക് മങ്ങലുണ്ട് ..............
മനസ്സിനുള്ളിൽ ഒരു മൂടൽ മഞ്ഞ് ............
സമുദ്രത്തിന്റെ അഗാധത ഞാൻ അറിയുന്നു...............
അതിലെ ഇരുട്ടും അതിന്റെ തണുപ്പും ഞാൻ അറിയുന്നു...
അവയെ ഞാൻ ഇഷ്ടപ്പെടുന്നു......
സ്നേഹിക്കുന്നു................
എന്റെ എകാന്തതക്ക് അതേ ഭാവങ്ങളായിരുന്നു .........
എന്റെ സ്വപ്നങ്ങൾ മഞ്ഞു പോലെ തണുത്തവയായിരുന്നു........
വൈദ്യുത ദീപങ്ങളാൽ മലിനമാകാത്ത ഒരു ഉൾ നാടൻ ഗ്രാമത്തിലെ സന്ധ്യ പോലെ.........
അവയിൽ ചായങ്ങൾ ചാലിക്കുവാൻ ഞാൻ ഇഷ്ടപ്പെട്ടില്ല.......
മഴ..................
അതിന്റെ ആർത്തലച്ച ശബ്ദം..........
എന്റെ തേങ്ങലുകൾ അവയിലലിഞ്ഞു..............
മഴത്തുള്ളികൾ എന്റെ മിഴികളെ കഴുകിയിറക്കി...........
മഴ ശമനമില്ലാതെ തുടരുമ്പോൾ അതിൽ അലിഞ്ഞ് തീരാൻ മോഹിക്കുകയാണ് എന്റെ മനസ്സ് .
മഴത്തുള്ളികളുടെ മരവിപ്പിക്കുന്ന തണുപ്പിൽ എന്റെ ദുഖങ്ങളെ പൂഴ്ത്തി വച്ച് ഇരിക്കുവനാണ് എനിക്ക് ഇഷ്ടം .
മരം കോച്ചും മഴയത്ത് നിന്റെ കൈയും പിടിച്ച് ഒരു കൊച്ചു കുട്ടിയെ പോലെ ......
ഓടി നടക്കാൻ കൊതിക്കുകയാണ് എന്റെ മനസ്സ്

No comments:
Post a Comment