പറയാന്‍ മറന്ന വാക്കുകള്‍ ..
എഴുതാന്‍ മറന്ന വരികള്‍....
കണ്ടു മറഞ്ഞ സ്വപ്നങ്ങള്‍......
എല്ലാം കുറിച്ചിടാനൊരിടം !
അതാണീ ബ്ലോഗ്.

Saturday, May 24, 2014

പെന്റുലം

ഞാൻ  ഒരു ക്ളോക്കിന്റെ പെന്റുലമായിരുന്നു
 ചാഞ്ചാടിക്കൊണ്ടിരുന്ന പെന്റുലം ...........


ജീവനില്ലാത്ത........
മനസ്സില്ലാത്ത..........
സ്വയം ചലിക്കാനാകാത്ത വെറും  ...............

ശാപമോക്ഷത്തിനായി കാത്തിരുന്ന 
അഹല്യയെ പ്പോലെ ഞാൻ കാത്തിരുന്നു.......
അവന്റെ വിരൽ സ്പർശത്തിനായി.

എന്റെ കണ്ണിലൂടെ ഒഴുകിയത് കണ്ണീരായിരുന്നില്ല
എന്റെ ഹൃദയ രക്തമായിരുന്നു.


ജന്മാന്തരങ്ങൾക്കിപ്പുറമുള്ള സമാഗമം.....!
നിമിഷങ്ങൾ മാത്രമായിരുന്നു  ആയുസ്സ്.


എന്റെ മനം തുടിച്ചു......ഒരു തലോടലിനായി
എന്റെ മോക്ഷത്തിനായി........പക്ഷെ,
ആ വിരൽ സ്വതന്ത്രമായിരുന്നില്ല...


പങ്കു വയ്ക്കലിന്റെ  വേദന  ആദ്യമായി അനുഭവിച്ചു.
സപത്നി വ്രതത്തിന്റെ കാഠിന്യമറിഞ്ഞു ....
രണ്ടാമൂഴക്കാരനായ വായു പുത്രന്റെ വേദനയറിഞ്ഞു...


പക്ഷെ ഞാൻ വെറും പെന്റുലം മാത്രമാണ്.................
ജീവനില്ലാത്ത........
മനസ്സില്ലാത്ത.........
സ്വയം ചലിക്കാനാകാത്ത വെറും  ...............

No comments: